കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടെ കയർപൊട്ടി ഗൃഹനാഥന് ദാരുണാന്ത്യം

Sunday 29 January 2023 12:54 PM IST

കണ്ണൂർ: കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഗൃഹനാഥന് കിണറ്റിൽ വീണ് ദാരുണാന്ത്യം. കണ്ണൂർ പേരാവൂരിൽ ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. പേരാവൂർ ചാണപ്പാഴ കാക്കശേരി സ്വദേശി ഷാജി (48) ആണ് മരിച്ചത്.

വീട്ടിലെ കിണറ്റിൽ വീണ പൂച്ചയെ കയർകെട്ടി പുറത്തെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഷാജി. ഇതിനിടെ ഷാജി കയർപൊട്ടി കിണറ്റിൽ വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.