കോട്ടയ്ക്കൽ ആര്യവൈദ്യശാല സ്ഥാപകദിനാഘോഷം ഇന്ന്

Monday 30 January 2023 3:49 AM IST

കോട്ടയ്ക്കൽ: ആര്യവൈദ്യശാലയുടെ 79-ാമത് സ്ഥാപകദിനാഘോഷം ഇന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ പ്രൊഫ. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ഗായിക കെ.എസ്.ചിത്ര മുഖ്യാതിഥിയാവും. കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി.അശോക് 'ആയുർവേദ വ്യവസായം - കേരളത്തിന്റെ ഉൾക്കരുത്തും സാദ്ധ്യതകളും" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ഭാഷാവിദഗ്ദ്ധൻ ഡോ. എഴുമറ്റൂർ രാജരാജവർമ്മ അനുസ്മരണപ്രഭാഷണം നടത്തും. ഡോ. പി.എം.വാരിയർ അദ്ധ്യക്ഷത വഹിക്കും.

വിദ്യാർത്ഥികൾക്കുള്ള വിവിധ അവാർഡുകളുടെയും സ്‌കോളർഷിപ്പുകളുടെയും വിതരണം നടക്കും. ജീവനക്കാർക്കും അവരുടെ കുട്ടികൾക്കും വേണ്ടി നടത്തിയ കലാമത്സരങ്ങളിൽനിന്ന് തിരഞ്ഞെടുത്ത ഇനങ്ങളുടെ അവതരണവും കലാകായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും വൈകിട്ട് 4.30ന് കൈലാസമന്ദിര പരിസരത്ത് നടക്കും. തുടർന്ന് ജീവനക്കാർ അവതരിപ്പിക്കുന്ന 'നൃത്തസന്ധ്യ".