ഓഫീസേഴ്സ് സമ്മേളനം
Monday 30 January 2023 12:12 AM IST
കൊച്ചി: ഓൾ ഇന്ത്യ പഞ്ചാബ് നാഷണൽ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്റെ സമ്മേളനം ചെയർമാൻ അമിതാഭ് ഭൗമിക് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ചെന്നൈ സോണൽ മാനേജർ പി. മഹേന്ദർ മുഖ്യാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി ദിലീപ് സാഹ മുഖ്യപ്രഭാഷണം നടത്തി. വർക്കിംഗ് പ്രസിഡന്റ് കൗശിഖ് ഘോഷ് പ്രഭാഷണം നടത്തി. അനീഷ് എച്ച്., ആർ. നിത്യ കല്യാണി, എൻ. രാമചന്ദ്രൻ, എസ്. രവിചന്ദ്രൻ, എസ്.എം ഉദയകുമാർ, ശിവമോഹൻ, ഇ. സെൽവകുമാർ, ടി. റൂബേഷ്, എം.ജി. വിപിൻ, ജി. ജിനു തുടങ്ങിയവർ പ്രസംഗിച്ചു.