സ്റ്റാർട്ടപ്പ് ഹാക്കത്തൺ
Monday 30 January 2023 12:28 AM IST
തൃക്കാക്കര : തദ്ദേശീയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ ആശയങ്ങൾ സംരംഭകത്വമായി വികസിപ്പിക്കുന്നതിന് ലക്ഷ്യം വച്ചുള്ള എറണാകുളം ജില്ലാ പഞ്ചായത്തിന്റെ സ്റ്റാർട്ടപ്പുകൾക്ക് സഹായം എന്ന നൂതന പദ്ധതിക്ക് ഇന്ന് തുടക്കമാവും. പദ്ധതിയിൽ ലഭിച്ച ആശയങ്ങളുടെ അവതരണത്തിനായുള്ള സ്റ്റാർട്ടപ്പ് ഹാക്കത്തൺ ഇന്ന് രാവിലെ 10 ന് കാക്കനാട് ഹോട്ടൽ പാർക്ക് റെസിഡൻസിയിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിക്കും. സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് അംഗവും എസ്. ആർ.ജി.ചെയർമാനുമായ ജിജു പി. അലക്സ് , എൽ.എസ്. ജി.ഡി ജോയിന്റ് ഡയറക്ടർ പി.എം. ഷഫീക്ക് എന്നിവർ മുഖ്യാതിഥികളാകും.