പി.എസ്.സി അഭിമുഖം
Monday 30 January 2023 12:32 AM IST
പത്തനംതിട്ട : ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് തസ്തികയുടെ 2022 ഓഗസ്റ്റ് 19ന് നിലവിൽ വന്ന ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി ഫെബ്രുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്ക് ഇതു സംബന്ധിച്ച് എസ്.എം.എസ്, പ്രൊഫൈൽ മെസേജ് എന്നിവ മുഖേന അറിയിപ്പു നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റിനോടൊപ്പം ജനന തീയതി, ജാതി, യോഗ്യതകൾ, എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0468 2 222 665.