വർണോത്സവം 2023
Monday 30 January 2023 12:35 AM IST
കോന്നി . മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ വർണോത്സവം 2023 എന്ന പേരിൽ ഭിന്നശേഷി കുട്ടികളുടെ കലാമേള നടന്നു. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്‌തു .ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എസ് ബിജു,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രീജ പി. നായർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മഞ്ചേഷ് വടക്കിനേത്ത്, വളർമതി, രഞ്ജിത് ടി.ആർ, സുമ രാജശേഖരൻ, ഷീബ രതീഷ്, ബിന്ദു ജോർജ്,സി.ഡി.എസ് ചെയർ പേഴ്സൺ ജലജാകുമാരി, ബഡ്സ് സ്കൂൾ ടീച്ചർ ആര്യ എന്നിവർ സംസാരിച്ചു.