പെൻഷനേഴ്സ് യൂണിയൻ സമ്മേളനം

Monday 30 January 2023 12:37 AM IST

തിരുവല്ല : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തുകലശ്ശേരി യൂണിറ്റ് വാർഷിക സമ്മേളനം നഗരസഭാ ചെയർപേഴ്സൺ ശാന്തമ്മ വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.എ.എൻ ഭട്ടതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പ്രസിഡന്റ് പ്രൊഫ.പി.എസ് രാമചന്ദ്രൻ, പ്രൊഫ.എ.റ്റി.ളാത്തറ, എം.ജി.തോമസ്, വി.കെ.ഗോപി, ജോൺ സി.ചാലക്കുഴി, വി.എൻ.പ്രസന്നകുമാർ, എം.എസ്.ജേക്കബ്, വർഗീസ് മാത്യു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ : ടി.എ.എൻ ഭട്ടതിരിപ്പാട് (പ്രസിഡന്റ്), എ.ഐ.വർഗീസ്, പി.ആർ.ചന്ദ്രശേഖരപിള്ള, വി.പി.രുഗ്മിണി അമ്മ (വൈസ് പ്രസിഡന്റുമാർ), വി.എൻ.പ്രസന്നകുമാർ (സെക്രട്ടറി), ജി.സുനിൽ, രമണി തോമസ്, എം.ആർ.രംഗമണി (ജോ.സെക്രട്ടറിമാർ), എം.എസ്.ജേക്കബ് (ട്രഷറർ).