ആർ.എസ്.പി ജാഥയ്ക്ക് സമാപനം
Monday 30 January 2023 12:40 AM IST
കൊച്ചി: തകരുന്ന കേരളം, തഴയ്ക്കുന്ന ഭരണവർഗ എന്ന മുദ്രാവാക്യവുമായി ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ നയിച്ച ജാഥ ഫോർട്ടുകൊച്ചിയിൽ സമാപിച്ചു.
സമാപന സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം പി.ജി. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം വി. ശ്രീകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജോർജ് സ്റ്റീഫൻ, കെ. റെജികുമാർ, ജെ. കൃഷ്ണകുമാർ, കെ.ബി. ജബ്ബാർ, എസ്. ജലാലുദ്ദീൻ, വിബി മോഹനൻ, ബേബി പാറേക്കാട്ടിൽ, എ.സി. രാജശേഖരൻ, കെ.ടി. വിമലൻ, സുനിത ഡിക്‌സൺ, പി.എസ്. ഉദയഭാനു, സിറിയക് റാഫേൽ, കെ.കെ. അബ്ദുൾ ജബാർ എന്നിവർ പ്രസംഗിച്ചു.