പ്രചാരണ ജാഥയ്‌ക്ക് തുടക്കം

Monday 30 January 2023 12:44 AM IST

പള്ളുരുത്തി: സംസ്ഥാന സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ ബി.ജെ.പി പള്ളുരുത്തി മണ്ഡലം പ്രസിഡന്റ് ഇ.വി.മനോജ് നയിക്കുന്ന കാൽനട പ്രചാരണ യാത്രയ്ക്ക് പള്ളുരുത്തിയിൽ തുടക്കമായി. ഇടക്കൊച്ചി വലിയകുളത്തിന് സമീപം ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് ഉദ്ഘാടനം ചെയ്തു. പള്ളുരുത്തി കച്ചേരിപ്പടിയിൽ നടന്ന ഒന്നാം ദിവസത്തെ സമാപന യോഗം സംസ്ഥാന സെക്രട്ടറി ഡോ.രേണു സുരേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം വി.കെ.സുദേവൻ, പി.എൻ.ഉദയകുമാർ, പി.എൻ.ഷാജി, കെ.കെ.റോഷൻ കുമാർ, സി.എസ്.സഞ്ജയ്, സലില അശോകൻ, എം.ആർ.ദിലീഷ് കുമാർ, മുരളി കാട്ടാഴത്ത്, ജോയി കുപ്പക്കാട്ട് ,സി.എസ്.സനീഷ്, അഡ്വ.രൂപേഷ്, പി.പി.മനോജ് എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement