തരിശുഭൂമിയിൽ നെൽകൃഷിയിറക്കി
Monday 30 January 2023 12:02 AM IST
പേരാമ്പ്ര: കൃഷി വകുപ്പിന്റെ കതിരണി പദ്ധതിയിൽ മേപ്പയൂർ കാർഷിക കർമ്മസേന കണ്ടംചിറ പാടശേഖരത്തിലെ ഒരേക്കർ തരിശുഭൂമിയിൽ ജ്യോതി പുഞ്ചനെൽകൃഷിയിറക്കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി ശോഭ ഞാറുനട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം സുനിൽ വടക്കയിൽ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ടി.എൻ അശ്വിനി പദ്ധതി വിശദീകരണം നടത്തി.വർഡ് മെമ്പർ സറീന ഒളോറത്ത്, കൃഷി അസിസ്റ്റന്റുമാരായ എസ്.സുഷേണൻ,സി.എം സ്നേഹ, കർമസേന പ്രസിഡന്റ് കെ.കെ കുഞ്ഞിരാമൻ,കുഞ്ഞോത്ത് ഗംഗാധരൻ, വിവിധ പാടശേഖര ഭാരവാഹികളായ ഇസ്മയിൽ കമ്മന, പുറക്കൽ സൂപ്പി, സൂപ്പർവൈസർ ടി.എം സരിത എന്നിവർ പ്രസംഗിച്ചു. കർമ്മ സേന സെക്രട്ടറി കുഞ്ഞിരാമൻ കിടാവ് സ്വാഗതവും കെ.കൃഷ്ണൻ നന്ദിയും പറഞ്ഞു.