മുഹമ്മദ് നിഹാദിന് ജന്മനാട്ടിൽ വരവേൽപ്പ്
കുറ്റ്യാടി: ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ അവാർഡ് നേടിയ മുഹമ്മദ് നിഹാദിന് ജന്മനാട്ടിൽ വൻ വരവേൽപ്പ്. ഇന്നലെ രാവിലെ വടകര റെയിൽവേ സ്റ്റേഷനിലെത്തിയ നിഹാദിനെ രാഷ്ട്രീയപാർട്ടി നേതാക്കളും സ്ക്കൂൾ ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് കുളങ്ങരത്താഴ നിന്നും തുറന്ന വാഹനത്തിൽ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയപാർട്ടിനേതാക്കളും ചേർന്ന് സ്വീകരിച്ച് ആനയിച്ചു. തളീക്കരയിൽ സമാപിച്ചു. ദേവർകോവിലിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ പൊന്നാടയണിയിച്ചു. കുറ്റ്യാടിയിൽ കെ.പി.കുഞ്ഞമ്മത് കുട്ടി എം.എൽ.എ, മുൻ എം.എൽ.എ പാറക്കൽ അബ്ദുള്ള എന്നിവർ അഭിവാദ്യംചെയ്തു. കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷിജിൽ, മെമ്പർ എം.ടി.കുഞ്ഞബ്ദുല്ല. എം.കെ.ശശി, ഇ മുഹമ്മദ്ബഷീർ, നാസർ തയ്യുള്ളതിൽ, ഒ.പി.മനോജ്,കെ.പി.ബിജു, അബ്ദുൽലത്തീഫ്, എം.പി ജിജീഷ്. പി.രവീന്ദ്രൻ, പി.കെ.കുഞ്ഞമ്മദ് ,ടി.പി.മൊയ്തു, ഇ.ദിനേശൻ, പി.കെ ലെനീഷ്, എൻ.കെ.രജീഷ് കുമാർ എന്നിവർ നേതൃത്വംനൽകി. ഗ്രാമപഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് ഒ.പി.ഷിജിൽ ഉപഹാരം സമർപ്പിച്ചു. വഴിനീളെ പുഷ്പഹാരമണിയിച്ചും പൂക്കൾ വിതറിയും നാട്ടുകാർ സ്വീകരണമൊരുക്കി.