ബി.ജെ.പി.പദയാത്ര ആരംഭിച്ചു

Monday 30 January 2023 12:05 AM IST
ബി.ജെ.പി.മുക്കം മണ്ഡലം പദയാത്ര സംസ്ഥാന വൈസ് പ്രസിഡൻഡ് പി.രഘുനാഥ് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു

മുക്കം: കോൺഗ്രസും സി.പി.എമ്മും സാമ്രാജ്യത്വ ശക്തികളുടെ കുഴലൂത്തുകാരായി മാറിയെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ്. പിണറായി സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കും കേന്ദ്രപദ്ധതികൾ അട്ടിമറിക്കുന്ന ഗൂഢാലോചനയ്ക്കുമെതിരെ ബി.ജെ.പി മുക്കം മണ്ഡലം പ്രസിഡന്റ് സി.ടി. ജയപ്രകാശിന്റെ നേതൃത്വത്തിൽ നടക്കുന്ന പദയാത്ര തോട്ടത്തിൻ കടവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിക്ക് ലഭിക്കുന്ന വൻസ്വീകാര്യതയിൽ വിറളി പിടിച്ച ഇടതു വലതു പാർട്ടികൾ സാമ്രാജ്യത്വശക്തികളെ കൂട്ടുപിടിച്ച് നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. പി.എസ്. അഖിൽ അദ്ധ്യക്ഷത വഹിച്ചു. ഉത്തര മേഖലാ സെക്രട്ടറി എൻ.പി.രാമദാസ് , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗിരീഷ് തേവള്ളി, ജോസ് വാലുമണ്ണിൽ, മുക്കം നഗരസഭാ കൗൺസിലർമാരായ എം.ടി. വേണുഗോപാൽ, വിശ്വനാഥൻ നികുഞ്ജം, മറ്റു നേതാക്കളായബാബു മൂലയിൽ,പി.പ്രേമൻ, വിഷ്ണു നമ്പൂതിരി എന്നിവരും പ്രസംഗിച്ചു.