ജില്ലാ സമ്മേളനം നടത്തി
Monday 30 January 2023 12:26 AM IST
അകത്തേത്തറ: അഗ്രിക്കൾച്ചറൽ ഫാം വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന ജന.സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി കെ.ഇ.ഇസ്മയിൽ മുഖ്യപ്രഭാഷണം നടത്തി. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കെ.സി.ജയപാലൻ അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ്, വിജയൻ കുനിശ്ശേരി, എൻ.ജി.മുരളീധരൻ നായർ, ആർ.സുധാകരൻ, കെ.മുത്തു, വി.ശിവമൂർത്തി, സി.വി.ശശി, കെ.മല്ലിക തുടങ്ങിയവർ സംബന്ധിച്ചു. സമാപന യോഗം മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.