വൈക്കം സത്യഗ്രഹം: ശതാബ്ദിയാഘോഷം
Monday 30 January 2023 12:53 AM IST
തിരുവനന്തപുരം: ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിയാഘോഷം നടത്താൻ ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. 2024ലാണ് വൈക്കം സത്യഗ്രഹത്തിന് നൂറു വർഷം തികയുക. അന്ധവിശ്വാസങ്ങളും,അനാചാരങ്ങളും,ജാതി വ്യവസ്ഥയും ന്യായാന്യായങ്ങൾ നിർണയിച്ച നാളുകളിൽ നിന്നും ഇന്നത്തെ നിലയിലേക്ക് നമ്മുടെ നാട് സ്വയം മാറിയതല്ല ശ്രീനാരാണ ഗുരുവും അയ്യൻകാളിയും തുടങ്ങിയ നവോത്ഥാന നായകരുടെയും അവരെ പിന്തുടർന്ന സാമുഹ്യ പരിഷ്‌കർത്താക്കളുടേയും ത്യാഗനിർഭരമായ നിരന്തര പോരാട്ടങ്ങളാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.ചെയർമാൻ കെ.എസ്.ജ്യോതി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വാവറമ്പലം സുരേന്ദ്രൻ,വി.സുദർശനൻ,കരിക്കകം ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.