തൊഴിൽമേള സംഘടിപ്പിച്ചു

Monday 30 January 2023 12:56 AM IST
കൈപ്പട്ടൂർ ഗവ:വി.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച തൊഴിൽമേള ​ 2023ന്റെ ഉദ്ഘാടനം അഡ്വ.കെ.യു. ജനീഷ്‌കുമാർ എം.എൽ.എ നിർവ്വഹിക്കുന്നു

പത്തനംതിട്ട : പൊതുവിദ്യാഭ്യാസ വകുപ്പ് വൊക്കേഷണൽ ഹയർസെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് വിഭാഗവും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായി കൈപ്പട്ടൂർ ഗവ.വി.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച തൊഴിൽമേള അഡ്വ.കെ.യു.ജനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ അദ്ധ്യക്ഷനായിരുന്നു. വി.എച്ച്.എസ്.ഇ ചെങ്ങന്നൂർ മേഖല അസിസ്റ്റന്റ് ഡയറക്ടർ സിന്ധു.ആർ, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗം നീതു ചാർലി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി.ജോൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുഭാഷ്.ജി, പഞ്ചായത്ത് അംഗങ്ങളായ ആൻസി വർഗീസ്, സുധാകരൻ.എം.വി, പി.ടി.എ പ്രസിഡന്റ് അനിൽ.ടി, വിവിധ കമ്മിറ്റി കൺവീനർമാ​രായ ഹരികുമാർ, ശ്രീകു​മാർ, സജീവ്, സ്‌നേഹരാജ്, സ്‌കൂൾ പ്രിൻസിപ്പൽ സിന്ധു കെ.ജി.കുറുപ്പ്, ഹെഡ്മിസ്ട്രസ് സുജ.ടി, ഷാജി ജോർജ്ജ്.പി എന്നിവർ സംസാരിച്ചു.