നാളെ മുതൽ ഒറ്റപ്പെട്ട മഴ

Monday 30 January 2023 12:05 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ രണ്ടാംതീയതിവരെ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിക്കും. വടക്കൻ ജില്ലകളിൽ വൈകിട്ട് ചെറിയ തോതിലും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ രണ്ട് ദിവസത്തേയ്ക്ക് ബംഗാൾ തീരത്ത് മോശം കാലവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും നാളെ മുതൽ രണ്ട് വരെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക് തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മത്സ്യബന്ധനം പാടില്ല. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ തടസമില്ല.