ഹീറോയായി ദിമിത്രിയോ,​ നോർത്ത് ഈസ്റ്റിനെ രണ്ട് ഗോളുകൾക്ക് തകർത്ത് ബ്ലാസ്റ്രേഴ്സ് ,​ മൂന്നാം സ്ഥാനത്ത്

Sunday 29 January 2023 11:09 PM IST

കൊച്ചി : നോർത്ത് ഈസ്റ്റി് എഫ്സിയ്ക്കെതിരെ നിർണായക വിജയം നേടി കേരളത്തിന്റെ മഞ്ഞപ്പട. മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. ഹോം ഗ്രൗണ്ടിൽ ടീമിന്റെ തുടർച്ചായായ അഞ്ചാം വിജയമാണിത്. ഗ്രീക്ക് താരം ദിമിത്രിയോ ഡയമെന്റക്കോസാണ് രണ്ടുഗോളുകളോടെ വിജയശില്പിയായത്.

നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തിയ മത്സരത്തിൽ ആദ്യ പകുതിയുടെ അവസാനമാണ് ബ്ലാസ്റ്റേഴ്സ് ലീഡ് വനേടിയത്. 41,​ 43 മിനിട്ടുകളിലായിരുന്നു ബ്ലാസ്റ്റേഴ്സ് വല കുലുക്കിയത്. ജയത്തോടെ ബ്ലാസ്റ്റേഴ്സ് എ.ടി.കെ മോഹൻ ബഗാനെ മറികടന്ന് 28 പോയിന്റോടെ പട്ടികയിൽ മൂന്നാംസ്ഥാനത്തെത്തി. നോർത്ത് ഈസ്റ്റിനെതിരെ ആദ്യഗോൾ നേടി സീസൺ തുടങ്ങിയ ഡയമന്റകോസ് ആകെ ഗോൾ നേട്ടം ഒമ്പതാക്കി ഉയർത്തി. ഇടവേളയ്ക്ക് പിരിയാൻ നാലുമിനിട്ട് ശേഷിക്കെയാണ് സ്റ്റേഡിയത്തെ ഇളക്കിമറിച്ച് ബ്ലാസ്റ്രേഴ്‌സിന്റെ ആദ്യ ഗോൾ പിറന്നത്. ബോക്സിന്റെ വലതുവിംഗിൽ നിന്ന് മിറാൻഡയുടെ ക്രോസിൽ ഹെഡർ നോർത്ത് ഈസ്റ്റിന്റെ വലയിൽ പതിക്കുകയായിരുന്നു. മിനിട്ടുകൾക്കകം രണ്ടാം ഗോളും പിറന്നു,​ നോർത്ത് ഈസ്റ്റിന്റെ മദ്ധ്യനിര താരങ്ങൾക്ക് മുകളിലൂടെ അഡ്രിയാൻ ലൂണ ഉയർത്തി നൽകിയ പന്തുമായി മുന്നേറിയ ഗ്രീസ് താരം അരിന്ദം ഭട്ടാചാര്യയെ കബളിപ്പിച്ച് ലീഡ് രണ്ടാക്കി.

​ 61ാ​മി​നി​ട്ടി​ൽ​ ​ഇ​വാ​ൻ​ ​വു​ക​മ​നോ​വി​ച്ച് ​ഇ​രു​മാ​റ്റ​ങ്ങ​ൾ​ ​വ​രു​ത്തി​യെ​ങ്കി​ലും​ ​ബ്ലാ​സ്റ്റേ​ഴ്സി​ന് ​കാ​ര്യ​മാ​യ​ ​ച​ല​ന​മു​ണ്ടാ​ക്കാ​നാ​യി​ല്ല. ഫെ​ബ്രു​വ​രി​ 3​ന് ​ഈ​സ്റ്റ് ​ബം​ഗാ​ളി​നെ​തി​രെ​ ​കൊ​ൽ​ക്ക​ത്ത​യി​ലാ​ണ് ​ബ്ലാ​സ്റ്റേ​ഴ്‌​സി​ന്റെ​ ​അ​ടു​ത്ത​ ​മ​ത്സ​രം.