നെസ്റ്റ് ക്രിക്കറ്റ് ക്ലബ് ജേതാക്കൾ

Monday 30 January 2023 12:14 AM IST

തിരുവല്ല : ജില്ലാ ക്രിക്കറ്റ് അസോസി​യേഷന്റെ ജില്ലാ എ ഡിവിഷൻ ക്രിക്കറ്റ് മത്സരത്തിൽ തിരുവല്ല നെസ്റ്റ് ക്രിക്കറ്റ് ക്ലബ് ജേതാക്കളായി. അടൂർ ക്രിക്കറ്റ് ക്ലബ്ബിനാണ് രണ്ടാം സ്ഥാനം. തിരുവല്ല പബ്ളിക്ക് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിന്റെ ഉദ്ഘാടനം തിരുവല്ല സർക്കിൾ ഇൻസ്പെക്ടർ വിനോദ് നിർവ്വഹിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സതീഷ് ചന്ദ്രൻ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ പ്രസിഡന്റ് സാജൻ കെ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജില്ലാ ട്രഷറർ പ്രമോദ് ഇളമൺ, മാത്യു ചെറിയാൻ എന്നിവർ പ്രസംഗിച്ചു.