ഭാരത് ജോഡോ യാത്ര ഫാസിസം തുടച്ചുമാറ്രാൻ: വി.ഡി. സതീശൻ

Monday 30 January 2023 12:00 AM IST

തിരുവനന്തപുരം: ഫാസിസ്റ്റ് സംഘത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള ഉത്തരവാദിത്വമാണ് കോൺഗ്രസ് ഏറ്റെടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഭാരത് ജോഡോ യാത്ര ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിനെതിരായ തുടക്കം മാത്രമാണ്,​ ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്നും ഭാരത് ജോഡോ യാത്രാ സമാപനത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

ആധുനികമായ ഒരറിവും തൊട്ടുതീണ്ടീട്ടില്ലാത്തവർ ഇന്ത്യയെ പിന്നിലേക്ക് കൊണ്ടുപോകുന്ന കാലത്താണ് ഒരു മനുഷ്യൻ ഇന്ത്യയുടെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ നടക്കാൻ തീരുമാനിച്ചത്. 3500 കിലോമീറ്ററുകൾ താണ്ടി ഒരു ഉപഭൂഖണ്ഡത്തെ അറിയാനുള്ള മഹാവ്രതമായിരുന്നു അത്. രാഹുൽ ഗാന്ധിയും അദ്ദേഹം നയിക്കുന്ന ഭാരത് ജോഡോയും സത്യവും നീതിയും കൃത്യമായ രാഷ്ട്രീയവും ഒന്നിക്കുന്നൊരിടമായി.

രാജ്യത്തിന്റെ സാമ്പത്തിക നില, തൊഴിൽ രംഗം, കർഷകരുടെയും തൊഴിലാളികളുടെയും പ്രതിസന്ധികൾ, ന്യൂനപക്ഷങ്ങൾ നേരിടുന്ന അരക്ഷിതാവസ്ഥ, സ്ത്രീ സുരക്ഷ, പരിസ്ഥിതി പ്രശ്നങ്ങൾ തുടങ്ങി അതിർത്തിക്ക് കാവലായ ജവാന്മാരുടെ അവസ്ഥ വരെ ഭാരത് ജോഡോ യാത്രയുടെ വിഷയമായിരുന്നു.
കാശ്‌മീരിൽ രാഹുലിന് പൊലീസ് സുരക്ഷ പിൻവലിച്ചതുൾപ്പെടെ ഭരണത്തണലിൽ സംഘപരിവാർ നടത്തിയ ആക്രമണങ്ങളെയൊക്കെ ഭേദിച്ചാണ് മഹാത്മജിയുടെ രക്തസാക്ഷി ദിനത്തിൽ ഐതിഹാസികമായ യാത്ര സമാപിക്കുന്നത്.

ആധുനിക ഇന്ത്യയെ നിർമിച്ച കോൺഗ്രസിനെ ഇല്ലായ്‌മ ചെയ്യാമെന്ന് സംഘപരിവാറോ മറ്റുരാഷ്ട്രീയ എതിരാളികളോ സ്വപ്നം കാണേണ്ടതില്ല.കോൺഗ്രസിന്റെ ചരിത്രം അതിജീവനത്തിന്റേയും ഉയർത്തെഴുന്നേൽപ്പിന്റേതുമാണ്.

വെറുപ്പിന്റെ രാഷ്ട്രീയം പറയുന്നൊരു ഭരണകൂടം ഭീതിയുടെയും അസ്വാതന്ത്ര്യത്തിന്റെയും വിലങ്ങണിയിച്ചിരിക്കുകയാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞ് തുടങ്ങി. അതിനുള്ള തെളിവാണ് ഭാരത് ജോഡോ യാത്രയിലേക്ക് എത്തിച്ചേർന്ന ജനസഞ്ചയം.

ജോ​ഡോ​ ​യാ​ത്ര​ ​സ​മാ​പ​നം
കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​വ​ൻ​പട

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ന് ​ശ്രീ​ന​ഗ​റി​ൽ​ ​ന​ട​ക്കു​ന്ന​ ​ഭാ​ര​ത് ​ജോ​ഡോ​ ​യാ​ത്ര​യു​ടെ​ ​സ​മാ​പ​ന​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളു​ടെ​ ​വ​ൻ​പ​ട.
ജ​ന​പ്ര​തി​നി​ധി​ക​ൾ,​ ​കെ.​പി.​സി.​സി​-​ ​ഡി.​സി.​സി​ ​ഭാ​ര​വാ​ഹി​ക​ൾ,​ ​നേ​താ​ക്ക​ൾ,​ ​പ്ര​വ​ർ​ത്ത​ക​ര​ട​ക്ക​മു​ണ്ട്.​ ​വ്യ​ക്തി​പ​ര​മാ​യ​ ​അ​സൗ​ക​ര്യം​ ​കാ​ര​ണം​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​നും​ ​മ​ക​ന്റെ​ ​വി​വാ​ഹം​ ​ക​ഴി​ഞ്ഞു​ള്ള​ ​തി​ര​ക്കു​ക​ളി​ലാ​യ​തി​നാ​ൽ​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​യും​ ​പ​ങ്കെ​ടു​ക്കു​ന്നി​ല്ല.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​ശ​നി​യാ​ഴ്ച​ ​വൈ​കി​ട്ട് ​ത​ന്നെ​ ​പു​റ​പ്പെ​ട്ടി​രു​ന്നു.

എം.​പി​മാ​രാ​യ​ ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ്,​ ​എം.​കെ.​രാ​ഘ​വ​ൻ,​ ​ടി.​എ​ൻ.​പ്ര​താ​പ​ൻ,​ ​രാ​ജ്മോ​ഹ​ൻ​ ​ഉ​ണ്ണി​ത്താ​ൻ,​ ​ഹൈ​ബി​ ​ഈ​ഡ​ൻ,​ ​ജെ​ബി​മേ​ത്ത​ർ,​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​എ.​പി.​അ​നി​ൽ​കു​മാ​ർ,​ ​പി.​സി.​വി​ഷ്ണു​നാ​ഥ്,​ ​ഷാ​ഫി​ ​പ​റ​മ്പി​ൽ,​ ​റോ​ജി.​എം.​ജോ​ൺ,​ ​അ​ൻ​വ​ർ​സാ​ദ​ത്ത്,​ ​മാ​ത്യു​കു​ഴ​ൽ​നാ​ട​ൻ,​ ​കെ.​പി.​സി.​സി​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​വി.​ടി.​ബ​ൽ​റാം,​ ​ആ​ര്യാ​ട​ൻ​ ​ഷൗ​ക്ക​ത്ത്,​ ​കെ.​ജ​യ​ന്ത്,​ ​എം.​ലി​ജു​ ​തു​ട​ങ്ങി​യ​വ​ർ​ ​ഉ​ൾ​പ്പെ​ടെ​ ​പ​ങ്കെ​ടു​ക്കും.​ ​ആ​ർ.​എ​സ്.​പി​ ​നേ​താ​വ് ​എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ​ ​എം.​പി​യും​ ​പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Advertisement
Advertisement