ഇന്റർസ്‌കൂൾ ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റ് സെന്റ് എഫ്രേംസിനും ലിറ്റിൽ ഫ്ലവർ എച്ച്.എസ്.എസ് കൊരട്ടിക്കും ട്രോഫി

Monday 30 January 2023 12:23 AM IST
മാനാഞ്ചിറയിൽ നടന്ന ബാസ്‌ക്കറ്റ്ബോൾ ലവേഴ്സ് അസോസിയേഷന്റെ അഖില കേരള ഇന്റർ സ്കൂൾ ബാസ്കറ്റ് ബോൾ ഫൈനൽ മത്സരത്തിൽ ലിറ്റിൽ ഫ്ലവേഴ്സ് കൊരട്ടിയും എസ്.എച്ച് തേവരയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ

കോഴിക്കോട്: മാനാഞ്ചിറ മൈതാനിയിലെ ഡോ.സി.ബി.സി. വാരിയർ ഫ്‌ളഡ്‌ലൈറ്റ് കോർട്ടിൽ ബാസ്‌ക്കറ്റ്‌ബോൾ ലവേർസ് അസോസിയേഷൻ കോഴിക്കോടും ബാസ്‌ക്കറ്റ്‌ബോൾ നെറ്റ്‌വർക്ക് ക്ലബും നടത്തിയ ആറാമത് കല്യാൺ കേന്ദ്ര ഓൾ കേരള ഇന്റർസ്‌കൂൾ ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ എച്ച്.എസ്.എസ് കൊരട്ടി എസ്.എച്ച്.എച്ച്.എസ്.എസ് തേവരയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. സ്കോർ (75-53).

ആൺകുട്ടികളിൽ സെന്റ് എഫ്രേംസ് എച്ച്.എസ്.എസ് മാന്നാനം ഗിരിദീപം ബഥാനി കോട്ടയത്തെ (72-48) പരാജയപ്പെടുത്തി. സെന്റ് എഫ്രേംസ് മാന്നാനത്തെ വിനയ് ശങ്കർ, ലിറ്റിൽ ഫ്ലവർ എച്ച്.എസ്.എസ് കൊരട്ടിയിലെ ദേവിക എന്നിവരാണ് മികച്ച താരങ്ങൾ. ഭാവി വാഗ്ദാനങ്ങളായി ഇമ്മാനുവൽ, ലയ മരിയ എന്നിവരെയും മികച്ച പ്രതിരോധതാരമായി നിരഞ്ജനനെയും തിരഞ്ഞെടുത്തു. ട്രോഫികളും മൊമെന്റോകളും കോഴിക്കോട് ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് വിതരണം ചെയ്തു.