വനിതാ ക്രിക്കറ്റിൽ കേരളത്തിന്റെ ആറാട്ട്

Sunday 29 January 2023 11:59 PM IST

പുതുച്ചേരി : ബി.സി.സി.ഐ സീനിയർ വനിതാ ഏകദിന ക്രിക്കറ്റിൽ ഗ്രൂപ്പ് റൗണ്ടിലെ ആറാം മത്സരത്തിലും വിജയിച്ച് കേരളാംഗനമാർ. ഇന്നലെ പുതുച്ചേരിയിൽ നടന്ന മത്സരത്തിൽ സൗരാഷ്ട്രയെ എട്ടുവിക്കറ്റിനാണ് കേരളം തകർത്തത്. ആദ്യം ബാറ്റുചെയ്ത സൗരാഷ്ട്രയെ 77റൺസിൽ ആൾഒൗട്ടാക്കിയശേഷം 29.1ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കേരളം വിജയിക്കുകയായിരുന്നു. ഇതോടെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി കേരളം ക്വാർട്ടർ ഫൈനലിലെത്തി.