തിരുന്നാവായ മണ്ഡലം പദയാത്ര സമാപിച്ചു

Monday 30 January 2023 12:13 AM IST

തിരൂർ: കേന്ദ്ര ഗവ. പദ്ധതികൾ അട്ടിമറിക്കുന്ന സംസ്ഥാനസർക്കാരിനെതിരെയും കേന്ദ്ര ജനക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാനുമായി നടന്ന പദയാത്ര തിരുനാവായ മണ്ഡലത്തിൽ അദ്ധ്യക്ഷൻ അനീഷ് കുറ്റിയിലിന്റെ നേതൃത്വത്തിൽ നടന്നു. മൂന്ന് ദിവസങ്ങളിലായി നടന്ന പദയാത്രയുടെ സമാപന ദിവസം ആതവനാട് നിന്നും പാർട്ടി ജില്ലാ സെക്രട്ടറി ഗണേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. യാത്ര വൈകിട്ട് ആറിന് തിരുനാവായ അങ്ങാടിയിൽ സമാപിച്ചു . സമാപന സമ്മേളനം ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ രവി തേലത്ത് ഉദ്ഘാടനം ചെയ്തു. ജാഥ കൺവീനർ രഘുപാൽ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ രാമചന്ദ്രൻ, ഷിജു, ജില്ലാ കമ്മിറ്റി അംഗം രാജൻ, മോഹനൻ, മണ്ഡലം ട്രഷറർ നാരായണൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement