പ്രവാസികൾക്കടക്കം തൊഴിൽ മേഖലയിൽ ഓവർടൈം ഏർപ്പെടുന്നതിന് കർശന നിർദേശങ്ങൾ; നിശ്ചിത സമയ പരിധി പ്രഖ്യാപിച്ച് യുഎഇ

Monday 30 January 2023 12:33 AM IST

അബുദാബി: രാജ്യത്തെ തൊഴിൽമേഖലയിൽ ഓവർടൈം ഏർപ്പെടുത്തുന്നതിനായുള്ള നിബന്ധനകൾ യുഎഇ മാനവവിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം വ്യക്തമാക്കി. തൊഴിലുടമകൾക്ക് ജീവനക്കാരെ കൊണ്ട് ഓവർടൈം പണിയെടുപ്പിക്കാമെങ്കിലും അത് ദിവസം രണ്ട് മണിക്കൂറിനുള്ളിലായിരിക്കണം. തൊഴിലാളികളോട് ഓവർടൈം പണിയെടുക്കാനായി ആവശ്യപ്പെട്ടാൽ അത് മന്ത്രാലയം അനുശാസിക്കുന്ന സമയപരിധി പാലിച്ചായിരിക്കണം.

കമ്പനി നഷ്ടത്തിലാകുന്ന സാഹചര്യത്തിൽ തൊഴിലാളികളെ കൊണ്ട് അധികസമയം പണിയെടുപ്പിക്കാൻ തൊഴിൽദാതാക്കൾക്ക് അവകാശമുണ്ട്. എന്നാൽ അത് മൂന്നാഴ്ചയിൽ 144 മണിക്കൂറിൽ കൂടുതലാകാൻ പാടില്ല എന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.