ജോബ് ഫെയ‌ർ: 275 പേർക്ക് നിയമനം

Monday 30 January 2023 1:03 AM IST

തിരൂരങ്ങാടി:തിരൂരങ്ങാടി നഗരസഭയും ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും സംയുക്തമായി സംഘടിപ്പിച്ച ജോബ് ഫെയറിൽ 275 പേര്‍ക്ക് നിയമനം നല്‍കി. 556 പേര്‍ ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടി. 1848 പേര്‍ പങ്കെടുത്തു. 58 സ്വകാര്യ കമ്പനികള്‍ ഇന്റര്‍വ്യൂ ചെയ്താണ് നിമനം നല്‍കിയത്. മുന്‍ എം.എല്‍.എ അഡ്വ. പി.എം.എ. സലാം മേള ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സി.പി സുഹ്റാബി, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ. ശൈലേഷ്, അരിമ്പ്ര മുഹമ്മദ്, സി.എച്ച്. മഹ്മൂദ് ഹാജി,​ ഇഖ്ബാല്‍ കല്ലുങ്ങല്‍, എം. സുജിനി, വഹീദ ചെമ്പ, പ്രൊഫ. പി. അബ്ദുല്‍ അസീസ്, എന്‍.വി. സമീറ, ടി. അമ്മാര്‍, റഫീഖ് പാറക്കല്‍, മോഹനന്‍ വെന്നിയൂര്‍, കെ. രാംദാസ് , എ.കെ. മുസ്തഫ, എം. അബ്ദുറഹ്മാന്‍ കുട്ടി, യു.കെ. മുസ്തഫ, ടി. മനോജ് കുമാര്‍, യു.എ. റസാഖ്,​ ഒ. ഷൗക്കത്തലി, റഫീഖലി, ടി.കെ. ബീന, പി.എം.എ. ജലീല്‍, ബിമല്‍ ഡൊമിനിക്,​ എ. അബ്ദുല്‍ ഗഫൂര്‍,​ എ. സഫിയ,​ അബ്ദുൾ അസീസ് സംസാരിച്ചു.