മുതിരപ്പുഴയാറിൽ കുളിക്കാനിറങ്ങിയ ഐ.ടി ജീവനക്കാരൻ മുങ്ങിമരിച്ചു

Monday 30 January 2023 1:12 AM IST

അടിമാലി : പള്ളിവാസൽ പവ്വർഹൗസിനു സമീപം മുതിരപ്പുഴയാറിൽ കുളിക്കാനിറങ്ങിയ വിനോദയാത്രാസംഘത്തിലെ ഐ.ടി ജീവനക്കാരൻ മുങ്ങിമരിച്ചു. ചെന്നൈ ഫോർത് സ്ട്രീറ്റ് പെരിയനഗർ സ്വദേശി ശരൺ (24) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30 നായിരുന്നു അപകടം. ചെന്നൈയിൽ നിന്നും 27 ന് മൂന്നാർ സന്ദർശനത്തിനെത്തിയ ഐ.ടി ഉദ്യോഗസ്ഥരുടെ ഏഴംഗ സംഘം മൂന്നാറിലെ റിസോർട്ടിൽ മുറിയെടുത്തു താമസിച്ചു. ഇന്നലെ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ പുഴ കണ്ടെത്തി കുളിക്കാ നെത്തുകയായിരുന്നു. മുതിരപ്പുഴയാറിൽ കുളിക്കാൻ ഇറങ്ങിയ ശരൺ കാൽ വഴുതി ഒഴുക്കിൽപ്പെട്ട് കാണാതായി. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെത്തുടർന്ന് വെള്ളത്തൂവൽ പൊലീസിന്റെയും മൂന്നാർ അഗ്‌നിശമനസേനയുടെയും,നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രദേശത്ത് നടത്തിയ തെരച്ചിലിനെ തുടർന്ന് ഉച്ചയോടെ സമീപത്തു നിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു.ചെന്നൈയിൽ നിന്ന് ബന്ധുക്കൾ എത്തിയ ശേഷം ഇന്ന് ഇൻക്വസ്റ്റ് നടത്തും. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.