വെളിയത്ത് ബി.ജെ.പി പദയാത്
Monday 30 January 2023 1:13 AM IST
ഓടനാവട്ടം: സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും കോൺഗ്രസിന്റെ ഒത്തു തീർപ്പ് രാക്ഷ്ട്രീയത്തിനെതിരെയും ബി.ജെ.പി മണ്ഡലം കമ്മിറ്റി പദയാത്ര നടത്തി. വെളിയത്ത് നിന്ന് ആരംഭിച്ച പദയാത്ര മേഖലാ സെക്രട്ടറി ജിതിൻദേവ് ഉദ്ഘാടനം ചെയ്തു. മാലയിൽ വാർഡ് മെമ്പർ
അനിൽ മാലയിൽ അദ്ധ്യക്ഷനായി. മോർച്ച ജനറൽ സെക്രട്ടറി സുധാകരൻ പരുത്തിയറ, ബി.ജെ.പി
ജില്ലാ വൈസ് പ്രസിഡന്റ് രാജേശ്വരി രാജേന്ദ്രൻ, മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര, പ്രകാശ് വിലങ്ങറ, ചന്ദ്രമോഹൻ,സാബു കൃഷ്ണ, പ്രസീതാ സേതു, അരുൺ കാടാംകുളം,രമേശ് അമ്പലക്കര,
പ്രസന്നകുമാരി തുടങ്ങിയവർ ജാഥ നയിച്ചു.മണ്ഡലം സെക്രട്ടറി രഞ്ജിത് വിശ്വനാഥൻ, ആറ്റൂർക്കോണം വാർഡ് മെമ്പർ അഡ്വ.വെളിയം ബി.ജി.അജിത്,
ചെപ്ര വാർഡ് മെമ്പർ ശ്രീലേഖ തുടങ്ങിയവർ ജാഥ നയിച്ചു. വെളിയം, ഓടനാവട്ടം, ചെപ്ര, ഉമ്മന്നൂർ വാളകം വഴി പദയാത്ര വാളകത്തു സമാപിച്ചു.