ല​ഡാ​ക്കിൽ മ​രി​ച്ച​ ​സൈ​നി​ക​ന്റെ മൃ​ത​ദേ​ഹം​ ​ക​ബ​റ​ട​ക്കി

Monday 30 January 2023 1:15 AM IST

അ​രീ​ക്കോ​ട്:​ ​ജ​മ്മു​ ​കാ​ശ്മീ​രി​ലെ​ ​ല​ഡാ​ക്കി​ൽ​ ​ശ്വാ​സ​ത​ട​സം​ മൂലം ​മ​ര​ണ​മ​ട​ഞ്ഞ​ ​മ​ല​യാ​ളി​ ​സൈ​നി​ക​ൻ​ ​കെ.​ടി.​ ​നു​ഫൈ​ലി​ന്റെ​(26​)​ ​ഭൗ​തി​ക​ ​ശ​രീ​രം​ ​ഔ​ദ്യോ​ഗി​ക​ ​ബ​ഹു​മ​തി​ക​ളോ​ടെ​ ​കബ​റ​ട​ക്കി.​ ​അ​രീ​ക്കോ​ടി​ന​ടു​ത്ത​ ​കീ​ഴു​പ​റ​മ്പ് ​കു​നി​യി​ൽ​ ​കൊടുവങ്ങാട് സ്വ​ദേ​ശി​യാ​യ​ ​നു​ഫൈ​ലി​ന്റെ​ ​വീ​ട്ടി​ലും​ ​കൊ​ടു​വ​ങ്ങാ​ട്ടെ​ ​മി​ച്ച​ഭൂ​മി​ ​മൈ​താ​ന​ത്തും​ ​പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച​ശേ​ഷം​ ​കു​നി​യി​ൽ​ ​ഇ​രി​പ്പാ​ക്കു​ളം​ ​ജു​മാ​ ​മ​സ്ജി​ദി​ലാ​ണ് കബ​റ​ട​ക്കി​യ​ത്.​ ​ഡ​ൽ​ഹി​യി​ൽ​ ​നി​ന്നും​ ​ശ​നി​യാ​ഴ്ച​ ​രാ​ത്രി​ ​എ​ട്ടോ​ടെ​ ​ഇ​ൻ​ഡി​ഗോ​ ​വി​മാ​ന​ത്തി​ലാ​ണ് ​മൃ​ത​ദേ​ഹം​ ​ക​രി​പ്പൂ​രി​ലെ​ത്തി​ച്ച​ത്.​ ​​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​വി.​ആ​ർ.​ ​പ്രേം​കു​മാ​ർ​ ​ഭൗ​തി​ക​ശ​രീ​രം​ ​ഏ​റ്റു​വാ​ങ്ങി.​ ​തു​ട​ർ​ന്ന് ​ഹ​ജ്ജ് ​ഹൗ​സി​ൽ​ ​സൂ​ക്ഷി​ച്ച​ ​മൃതദേഹം​ ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​സൈ​നി​ക​ ​കൂ​ട്ടാ​യ്മ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​രാ​വി​ലെ​ ​ആം​ബു​ല​ൻ​സി​ൽ​ ​വി​ലാ​പ​യാ​ത്ര​യാ​യി​ ​കൊ​ടു​വ​ങ്ങാ​ട്ടേ​ക്ക് ​കൊ​ണ്ടു​പോ​യി.​ ​ ​മേ​ജ​ർ​ ​പ്ര​വീ​ൺ​ ​കു​മാ​ർ​ ​യാ​ദ​വ്,​ ​കേ​ണ​ൽ​ ​ന​വീ​ൻ​ ​ബ​ൻ​ജി​ത്ത് ​എ​ന്നി​വ​ർ​ ​അ​നു​ഗ​മി​ച്ചു.
122​ ​ടി.​എ​ ​മ​ദ്രാ​സ് ​ബ​റ്റാ​ലി​യ​നാ​ണ് ​ഗാ​ർ​ഡ് ​ഒ​ഫ് ​ഓ​ണ​ർ​ ​ന​ൽ​കി​യ​ത്.​ ​കേ​ര​ള​ ​പൊ​ലീ​സി​നു​ ​വേ​ണ്ടി​ ​മ​ല​പ്പു​റം​ ​റി​സ​ർ​വ് ​സ​ബ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​വി.​വി.​ ​മ​നോ​ജി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഗാ​ർ​ഡ് ​ഒ​ഫ് ​ഓ​ണ​ർ​ ​ന​ൽ​കി.​ ​പി.​കെ.​ ​ബ​ഷീ​ർ​ ​എം.​എ​ൽ.​എ,​ ​വി​വി​ധ​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ,​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​തു​ട​ങ്ങി​യ​വ​ർ ​ ​സം​സ്‌​കാ​ര​ച്ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ത്തു.​
വി​വാ​ഹ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ലീ​വി​ന് ​നാ​ട്ടി​ലെ​ത്തി​യ​ ​നു​ഫൈ​ൽ​ ​ജ​നു​വ​രി​ 22​നാ​ണ് ​ല​ഡാ​ക്കി​ലെ​ ​ക്യാ​മ്പി​ലേ​ക്ക് ​മ​ട​ങ്ങി​യ​ത്.​ ​വ്യാ​ഴാ​ഴ്ച​ ​രാ​വി​ലെ​ ​ജോ​ലി​ക്കി​ടെ ​ ​ശ്വാ​സ​ത​ട​സം​ ​അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ ​തു​ട​ർ​ന്ന് ​ല​ഡാ​ക്കി​ലെ​ ​സൈ​നി​ക​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും​ ​വൈ​കി​ട്ടോ​ടെ​ ​മ​രി​ച്ചു.​ ​എ​ട്ടു​വ​ർ​ഷ​മാ​യി​ ​ആ​ർ​മി​ ​പോ​സ്റ്റ​ൽ​ ​സ​ർ​വീ​സി​ൽ​ ​ശി​പാ​യി​യാ​യി​ ​ജോ​ലി​ ​ചെ​യ്യു​ക​യാ​യി​രു​ന്നു.​ ​അ​സാമി​ലും​ ​മേ​ഘാ​ല​യ​യി​യും​ ​ജോ​ലി​ ​ചെ​യ്ത​ ശേ​ഷം​ ​ഒ​ന്ന​ര​വ​ർ​ഷം​ ​മു​മ്പാ​ണ് ​ല​ഡാ​ക്കി​ലെ​ത്തി​യ​ത്.​ ​പ​രേ​ത​നാ​യ​ ​

മു​ഹ​മ്മ​ദ് ​കു​ഞ്ഞാ​നാ​ണ് പി​താ​വ്.​

​മാ​താ​വ്:​ ​ആ​മി​ന.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​ഫൗ​സി​യ,​ ​ശി​ഹാ​ബു​ദ്ദീ​ൻ,​ ​മു​ഹ​മ്മ​ദ് ​ഗ​ഫൂ​ർ,​ ​സ​ലീ​ന,​ ​ജ​സ്‌​ന.

Advertisement
Advertisement