ഓട്ടോ ഡ്രൈവർമാരെ ടൂറിസം അംബാസഡർമാരാക്കണം

Monday 30 January 2023 1:20 AM IST

കോവളം: ഓട്ടോറിക്ഷകളെ ടൂറിസം ഉത്പന്നമായും ഓട്ടോ ഡ്രൈവർമാരെ ടൂറിസം അംബാസഡർമാരുമായി പ്രയോജനപ്പെടുത്താൻ കോവളം വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ ടൂറിസം-പൊതുമരാമത്ത് വകുപ്പുകൾ സംഘടിപ്പിച്ച 'ഫ്യൂച്ചർ ബൈ ഡിസൈൻ' ശില്പശാലയിൽ നി‌ർദ്ദേശം.

പൊതുമരാമത്ത്,ടൂറിസം വകുപ്പുകളുടെ നിർമ്മിതികൾ കാൽനട യാത്രാ സൗഹൃദമാക്കണം. വനിതാ,ശിശു സൗഹൃദമായി ടൂറിസം കേന്ദ്രങ്ങൾ മാറണം. പശ്ചാത്തല വികസന മേഖലയിൽ ടൂറിസം,പൊതുമരാമത്ത് വകുപ്പുകളുടെ രൂപകല്പനാ നയം തയ്യാറാക്കുന്നതിനായിരുന്നു ശില്പശാല.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈൻ ഡയറക്ടർ പ്രൊഫ. പ്രവീൺ നഹാറിൽ നിന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് കരട് ഡിസൈൻ നയരേഖ ഏറ്റുവാങ്ങി. ടൂറിസം കേന്ദ്രങ്ങൾ,കെട്ടിടങ്ങൾ,പാലങ്ങൾ,റോഡുകൾ തുടങ്ങിയവയുടെ രൂപകല്പന സംബന്ധിച്ച് സമഗ്ര നയം തയ്യാറാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ശില്പശാല മുന്നോട്ടുവച്ചു.നിർദ്ദേശങ്ങൾ നടപ്പാക്കാൻ പ്രതിജ്ഞാ ബദ്ധമാണെന്നും മാർച്ചിൽ വിലയിരുത്തൽ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. സമാപന സമ്മേളനത്തിൽ ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ് ശ്രീനിവാസ് അദ്ധ്യക്ഷത വഹിച്ചു.

Advertisement
Advertisement