പ്രതിപക്ഷ നേതാവിന് പുതിയ ക്രിസ്റ്റ
Monday 30 January 2023 2:22 AM IST
തിരുവനന്തപുരം: ഏഴു വർഷം പഴക്കമുള്ള ഔദ്യോഗിക വാഹനം മാറ്റി പ്രതിപക്ഷ നേതാവിനും പുതിയ ഇന്നോവ ക്രിസ്റ്റ നൽകി. ടൂറിസം വകുപ്പ് പുതുതായി വാങ്ങിയ എട്ടു കാറുകളിലൊന്നാണിത്.
പുതിയ വാഹനം ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.
2016-ൽ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഉപയോഗിച്ച ഇന്നോവയാണ് പിന്നീട് വി.ഡി.സതീശന് അനുവദിച്ചത്. മൂന്നര ലക്ഷത്തിലധികം കിലോമീറ്റർ ഓടിയ വാഹനം അടുത്തിടെ ചില്ലറ തകരാറുകൾ കാട്ടിയിരുന്നു. ടൂറിസം വകുപ്പിന്റെ നിബന്ധന പ്രകാരം ഒന്നേമുക്കാൽ വർഷമാണ് ഒരു വാഹനത്തിന്റെ ഉപയോഗ കാലാവധി.അതിന് ശേഷം തിരിച്ചെടുക്കുയാണ് പതിവ്.