'കാന്താര'യുടെ വിജയത്തിൽ പ്രധാന പങ്ക് വഹിച്ച രണ്ട് മലയാളികൾ ഇവരാണ്
ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു കാന്താര. 395 കോടിയുടെ ബോക്സ് ഓഫീസ് വിജയം മാത്രമല്ല, പ്രേക്ഷകരിൽ വലിയ സ്വാധീനമുണ്ടാക്കാനും ചിത്രത്തിന് സാധിച്ചിട്ടുണ്ട്. സാങ്കേതികപരമായി മുന്നിട്ട് നിന്ന ചിത്രം കൂടിയാണ് കാന്താര. അതിൽ പ്രധാന പങ്ക് വഹിച്ചത് സിനിമയുടെ വി എഫ് എക്സ് സംവിധാനം ആയിരുന്നു. മലയാളത്തിലും തമിഴിലും മറ്റെല്ലാഭാഷകളിലുമായി ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ലവകുശ ആയിരുന്നു ചിത്രത്തിന്റെ വി എഫ് എക്സ് കൈകാര്യം ചെയ്തത്.
ലവകുശയുടെ അടുത്ത പ്രോജക്ടും ഒരു ബിഗ് ബജറ്റ് സിനിമ ആണ്. വി സിനിമാസിന്റെ ബാനറിൽ മാത്യു, നസ്ലെൻ എന്നിവർ ചേർന്ന് അഭിനയിക്കുന്ന നെയ്മർ എന്ന സിനിമ തങ്ങൾ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു ചലഞ്ചിംഗ് സിനിമ ആണെന്നാണ് ലവകുശ പറയുന്നത്. അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്ന നെയ്മറിന്റെ സംവിധായകൻ നവാഗതനായ സുധി മാഡിസൺ ആണ്. ചിത്രത്തിന്റ മോഷൻ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതിനോടകം പുറത്ത് വന്ന് കഴിഞ്ഞു . പോണ്ടിച്ചേരിയിലും കോയമ്പത്തൂരിലും ചാലക്കുടിയിലും ആയി ചിത്രീകരിച്ച നെയ്മറിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്ന് വരികയാണ്. ചിത്രം മാർച്ചിൽ തീയേറ്ററുകളിൽ എത്തും. ഇതിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ലവകുശ.