വിരമിക്കൽ ദിനത്തിലെ ചോദ്യം ചെയ്യലിൽ അസൗകര്യം; കോഴ ഇടപാടിൽ ഇഡിയ്ക്ക് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്ന് എം ശിവശങ്കർ

Monday 30 January 2023 7:28 PM IST

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിൽ ഇ ഡിയ്ക്ക് മുന്നിൽ നാളെ ഹാജരാകാൻ കഴിയില്ലെന്ന് എം ശിവശങ്കർ. വിരമിക്കൽ ദിനമായതിനാൽ ചോദ്യം ചെയ്യലിന് എത്തിച്ചേരാൻ അസൗകര്യമുണ്ടെന്ന് ഇമെയിൽ വഴി അറിയിക്കുകയായിരുന്നു. ലൈഫ് മിഷൻ കരാർ ലഭിക്കാനായി കോഴ കൈപ്പറ്റിയെന്ന ആരോപണത്തിന്മേൽ ചൊവ്വാഴ്ച കൊച്ചിയിലെ ഇ ഡി ഓഫീസിലെത്തിച്ചേരാനായിരുന്നു നേരത്തെ നോട്ടീസ് നൽകിയിരുന്നത്. ഹാജരാകാനുള്ള പുതിയ തീയതി പിന്നീട് അറിയിക്കാമെന്ന് ഇ ഡി വ്യക്തമാക്കി.

ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് പണിയുന്നതിന് കരാർ ലഭിക്കാൻ 4.48 കോടി രൂപ കോഴ നൽകിയതായി കരാറുകാരനായ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ ഇ.ഡിക്ക് മൊഴി നൽകിയിരുന്നു. ഇത് കള്ളപ്പണമാണെന്ന് വിലയിരുത്തിയാണ് ഇ.ഡി കേസെടുത്തത്. ആറു കോടി രൂപ കോഴയായി നൽകിയെന്ന് യു.എ.ഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരിയായ സ്വപ്‌ന സുരേഷും വെളിപ്പെടുത്തിയിട്ടുണ്ട്. യൂണിടാക്കിന് കരാർ നൽകാൻ ശിവശങ്കർ ഇടപെട്ടെന്നും സ്വപ്ന ആരോപിച്ചിരുന്നു.

Advertisement
Advertisement