രക്തസാക്ഷി ദിനാചരണം

Tuesday 31 January 2023 12:46 AM IST

തിരുവല്ല : മഹാത്മാ ഗാന്ധിയുടെ 75ാം രക്തസാക്ഷി ദിനത്തിൽ നെടുമ്പ്രം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ബിനു കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽസെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജിജോ ചെറിയാൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എ.പ്രദീപ് കുമാർ, കെ.ജെ മാത്യു, ബ്ലസൻ പത്തിൽ, അനിൽ സി.ഉഷസ്, പി.ജി.നന്ദകുമാർ, രമേശ് ബാബു, എബ്രഹാം ജോൺ , രാജഗോപലപ്രഭു, സി.ഇ.തോമസ് എന്നിവർ പ്രസംഗിച്ചു.