'അറിഞ്ഞില്ല, ആരും  പറഞ്ഞില്ല,  നമ്മുടെ  സൂപ്പർ  സീനീയർ'; പഴയ ക്രിക്കറ്റ് കളിക്കാരന്റെ ചിത്രം പുറത്തുവിട്ട് സഞ്ജു, അമ്പരന്ന് ആരാധകർ

Monday 30 January 2023 10:04 PM IST

മലയാളി ക്രിക്കറ്റ് താരം സ‌ഞ്ജു സാംസണിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കാരണം ചലച്ചിത്രതാരം ബിജു മേനോന്റെ ചിത്രമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. തൃശൂർ ജില്ല ക്രിക്കറ്റ് അസോസിയേഷന്റെ രജിസ്റ്റേർഡ് പ്ലയർ എന്ന ഐഡന്റിറ്റി കാർഡിന്റെ ഫോട്ടോയാണത്. സ്റ്റോറിയിൽ ബിജുമേനോനയും സഞ്ജു മെൻഷൻ ചെയ്തിട്ടുണ്ട്.'അറിഞ്ഞില്ല.. ആരും പറഞ്ഞില്ല, നമ്മുടെ സൂപ്പർ സീനീയർ'എന്നാണ് സഞ്ജു ചിത്രത്തിൽ കുറിച്ചത്. പലർക്കും ഇത് ഒരു പുതിയ അറിവാണ്. അതുകൊണ്ട് തന്നെ ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നുണ്ട്.

ഈ മാസമാദ്യം നടന്ന ശ്രീലങ്കയ്ക്കെതിരായ ടി20 മത്സരത്തിനിടെ കാൽമുട്ടിന് പരിക്കേറ്റ സഞ്ജു കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇതിനെത്തുടർന്ന് ന്യൂസിലാൻഡിനായുള്ള പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നില്ല. അടുത്തിടെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്‌നെസ് ടെസ്റ്റ് നടത്തിയതിന്റെ വീഡിയോ താരം പങ്കുവച്ചിരുന്നു. പരിക്ക് ഭേദമായിരിക്കുന്നുവെന്നും ഗുരുതരമല്ലെന്നും ഉടൻ തിരിച്ചെത്തിയേക്കുമെന്നും താരം അറിയിച്ചിരുന്നു.