ഇന്ത്യൻ ഓഹരി വിപണി ടി പ്ലസ് വൺ  സെറ്റിൽമെന്റ്  സൈക്കിളിലേക്ക് 

Wednesday 01 February 2023 1:18 AM IST
ഇന്ത്യൻ ഓഹരി വിപണി ടി പ്ലസ് വൺ സെറ്റിൽമെന്റ് സൈക്കിളിലേക്ക്

കൊച്ചി: ഓഹരി വിഭാഗത്തിലെ എല്ലാ ഇടപാടുകളും ജനുവരി 27 മുതൽ ടി പ്ലസ് വൺ സൈക്കിളിലേക്ക് മാറ്റി ഇന്ത്യൻ മൂലധന വിപണി ചരിത്രം കുറിച്ചു. എസ്.എം.ഇ. ഉൾപ്പെടെയുള്ള ഓഹരികൾ, വിവിധ ട്രസ്റ്റുകൾ, ബോണ്ടുകൾ തുടങ്ങി ഇക്വിറ്റി വിഭാഗത്തിലെ ഇടപാടുകൾ എല്ലാം ഇനി മുതൽ ടി പ്ലസ് വൺ അടിസ്ഥാനത്തിൽ മാത്രമേ തീർപ്പാക്കാൻ സാധിക്കൂ. ഇത് നിക്ഷേപകരുടെ മൂലധനത്തിൽ കാര്യക്ഷമത കൊണ്ടുവരുകയും റിസ്‌ക് ലഘൂകരിക്കുകയും ചെയ്യുമെന്ന് എൻ.എസ്.ഇ.എം.ഡി.യും സി.ഇ.ഒയുമായ ആശിഷ്‌കുമാർ ചൗഹാൻ പറഞ്ഞു.