എൽ. ഐ.സി റിപ്പബ്ളിക് ദിനാഘോഷം
Tuesday 31 January 2023 1:19 AM IST
ചെന്നൈ: എൽ. ഐ.സി സൗത്ത് സോൺ റിപ്പബ്ളിക് ദിനാഘോഷത്തിന് സോണൽ മാനേജർ ജി. വെങ്കിട്ടരാമൻ ദേശീയപതാക ഉയർത്തി. എൽ. ഐ.സി പോളിസികൾ ഡിജിറ്റലായി എങ്ങനെ എടുക്കാമെന്നും എൽ.ഐ.സിയുടെ പുതിയ പോളിസികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പോളിസികൾ അടയ്ക്കേണ്ട തീയതികൾ ഓർമ്മിപ്പിക്കാൻ ഉടമകളെ ഫോണിൽ വിളിക്കാറുണ്ട്. മുടങ്ങിയ പോളിസികൾ പുതുക്കുന്നത് എങ്ങനെയെന്ന് പോളിസി ഉടമകളെ ഫോണിൽ അറിയിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൽ. ഐ.സി ജീവൻ ആസാദ്,ജീവൻ ശാന്തി പോളിസികളുടെ പ്രധാന്യവും വിശദീകരിച്ചു.