അദാനിയി​ൽ നി​ക്ഷേപം  ഒരു ശതമാനത്തി​ൽ താഴെയെന്ന് എൽഐസി 

Tuesday 31 January 2023 1:30 AM IST


ന്യൂഡൽഹി: അദാനി ഗ്രൂപ്പ് കമ്പനികളിലെ മൊത്തം നി​ക്ഷേപം എൽ.ഐ.സി​​ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി​ (എ.യു.എം) യുടെ ഒരു ശതമാനത്തി​ൽ താഴെയാണെന്ന് രാജ്യത്തെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(എൽ.ഐ.സി.)

ഡിസംബർ മാസത്തെ കണക്കനുസരിച്ച്, അദാനി കമ്പനികളിലുടനീളമുള്ള മൊത്തം നി​കഷേപം 35,917.31 കോടി രൂപയാണെന്ന് എൽ.ഐ.സി അറിയിച്ചു.
എല്ലാ അദാനി ഗ്രൂപ്പ് കമ്പനികൾക്കു കീഴിലും കുറേ വർഷങ്ങളായി വാങ്ങിയ ഇക്വിറ്റിയുടെ മൊത്തം വാങ്ങൽ മൂല്യം 30,127 കോടി രൂപയാണ്. 2023 ജനുവരി 27ന് വിപണി സമയം അവസാനിക്കുമ്പോൾ അതിന്റെ വിപണി മൂല്യം 56,142 കോടി രൂപയുമാണ്. അദാനി ഗ്രൂപ്പിന് കീഴിൽ ഇതുവരെ നിക്ഷേപിച്ച തുക 36,474.78 കോടി രൂപയാണ്.
2022 സെപ്റ്റംബർ 30ന് എൽ.ഐ.സി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി​ 41.66 ലക്ഷം കോടി രൂപയിലധികമാണ്. അതിനാൽ, അദാനി ഗ്രൂപ്പിലെ എൽ.ഐ.സിയുടെ നി​ക്ഷേപം എൽ.ഐ.സി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയുടെ ​ 0.975% ആണെന്ന് എൽ.ഐ.സി​ വ്യക്തമാക്കി​.

Advertisement
Advertisement