നീല, വെള്ള കാർഡിന് 10 കിലോ അരി

Tuesday 31 January 2023 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഫെബ്രുവരിയിൽ 10 കിലോ വീതം അരി സ്‌പെഷ്യൽ വിഹിതമായി ലഭിക്കും. റേഷൻ കടകളിൽ അധികമുള്ള സ്റ്റോക്ക് സ്‌പെഷ്യൽ ആയി നൽകാൻ തികയുമെന്നാണു സൂചന. അരി വിഹിതത്തിൽ പകുതി വീതം പുഴുക്കലരിയും പച്ചരിയും നൽകാൻ ഫുഡ് കോർപറേഷനോട് നിർദേശിക്കാമെന്ന് കേന്ദ്ര സർക്കാർ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അതേസമയം, ജനുവരിയിൽ റേഷൻ വാങ്ങിയവരുടെ എണ്ണത്തിൽ ഡിസംബറിനെ അപേക്ഷിച്ച് ഒൻപതര ലക്ഷത്തിന്റെ കുറവുണ്ടായി.

സ​മ​യ​ക്ര​മം​ ​തെ​റ്റി
റേ​ഷ​ൻ​ ​ത​ട​സ്സ​പ്പെ​ട്ടു

തി​രു​വ​ന​ന്ത​പു​രം​:​ ​റേ​ഷ​ൻ​ ​ക​ട​ക​ളു​ടെ​ ​സ​മ​യ​ക്ര​മം​ ​തെ​റ്റി​യ​തോ​ടെ​ ​ഇ​ന്ന​ലെ​ ​സം​സ്ഥാ​ന​ത്തു​ട​നീ​ളം​ ​റേ​ഷ​ൻ​ ​വി​ത​ര​ണം​ ​ഏ​റെ​ ​നേ​രം​ ​ത​ട​സ്സ​പ്പെ​ട്ടു.​ ​റേ​ഷ​ൻ​ ​ക​ട​ക​ൾ​ 7​ ​ജി​ല്ല​ക​ളി​ൽ​ ​വീ​തം​ ​രാ​വി​ലെ​യും​ ​ഉ​ച്ച​ ​തി​രി​ഞ്ഞു​മാ​ണ് ​പ്ര​വ​ർ​ത്തി​ക്കേ​ണ്ടി​യി​രു​ന്ന​ത്.​ ​എ​ന്നാ​ൽ,​ ​എ​ല്ലാ​ ​ക​ട​ക​ളും​ ​മു​ഴു​വ​ൻ​ ​സ​മ​യ​വും​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​ഇ​ല​ക്ട്രോ​ണി​ക് ​പോ​യി​ന്റ് ​ഒ​ഫ് ​സെ​യി​ൽ​ ​(​ഇ​ ​പോ​സ്)​ ​സം​വി​ധാ​നം​ ​അ​നു​വ​ദി​ച്ച​തോ​ടെ​ ​സേ​വ​ന​ങ്ങ​ൾ​ ​ത​ട​സ്സ​പ്പെ​ട്ടു.​ ​സ​മ​യ​ക്ര​മം​ ​ആ​ഴ്ച​ ​തോ​റും​ ​മാ​റു​ന്ന​താ​ണ് ​രീ​തി.​ ​തി​ങ്ക​ളാ​ഴ്ച​ ​പു​തി​യ​ ​സ​മ​ക്ര​മം​ ​പാ​ലി​ക്കേ​ണ്ട​തി​ലും​ ​ഇ​ത് ​ഇ​ ​പോ​സി​ൽ​ ​ക്ര​മ​പ്പെ​ടു​ത്തേ​ണ്ട​തി​ലും​ ​വീ​ഴ്ച​ ​സം​ഭ​വി​ച്ച​താ​ണ് ​പ്ര​ശ്ന​മാ​യ​ത്.

അ​ടു​ത്ത​ ​മാ​സം​ ​മു​തൽ
സം​പു​ഷ്ടീ​ക​രി​ച്ച​ ​അ​രി

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ടു​ത്ത​ ​മാ​സം​ ​മു​ത​ൽ​ ​റേ​ഷ​ൻ​ക​ട​ക​ളി​ലൂ​ടെ​ ​സം​പു​ഷ്ടീ​ക​രി​ച്ച​ ​(​ഫോ​ർ​ട്ടി​ഫൈ​ഡ്)​​​ ​പു​ഴു​ക്ക​ല​രി​ ​വി​ത​ര​ണം​ ​ചെ​യ്യാ​ൻ​ ​സി​വി​ൽ​ ​സ​പ്ലൈ​സ് ​വ​കു​പ്പ്.​ ​ഫോ​‌​ർ​ട്ടി​ഫൈ​ ​ചെ​യ്ത​ ​അ​രി​ ​ഉ​പ​യോ​ഗി​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന​ ​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​ഠി​ക്കാ​നാ​യി​ ​നി​യോ​ഗി​ച്ച​ ​സ​മി​തി​യു​ടെ​ ​റി​പ്പോ​ർ​ട്ട് ​ല​ഭി​ക്കും​ ​മു​മ്പാ​ണ് ​അ​രി​ ​വി​ത​ര​ണ​വു​മാ​യി​ ​മു​ന്നോ​ട്ടു​ ​പോ​കു​ന്ന​ത്.​ ​വ​യ​നാ​ട് ​ഒ​ഴി​കെ​യു​ള്ള​ ​റേ​ഷ​ൻ​ ​ക​ട​ക​ളി​ലേ​ക്ക് ​ഇ​ന്നു​ ​മു​ത​ൽ​ ​ഫോ​ർ​ട്ടി​ഫൈ​ഡ് ​അ​രി​ ​എ​ത്തി​ക്കും.​ ​സം​സ്ഥാ​ന​ത്ത് ​പു​ഴു​ക്ക​ല​രി​ ​ക്ഷാ​മം​ ​രൂ​ക്ഷ​മാ​ണ്.​ ​ഫോ​ർ​ട്ടി​ഫൈ​ഡ് ​അ​രി​ ​ഇ​നി​യും​ ​സ്വീ​ക​രി​ക്കാ​തി​രു​ന്നാ​ൽ​ ​സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ​പു​ഴു​ക്ക​ല​രി​ ​കി​ട്ടാ​ത്ത​ ​അ​വ​സ്ഥ​ ​വ​രും.​ ​പൊ​തു​വി​പ​ണി​യി​ൽ​ ​അ​രി​ ​വി​ല​ ​ഇ​നി​യും​ ​കൂ​ടു​ക​യും​ ​ചെ​യ്യു​മെ​ന്നാ​ണ് ​ഭ​ക്ഷ്യ​വ​കു​പ്പി​ന്റെ​ ​വി​ശ​ദീ​ക​ര​ണം.