തീം ഷോ സംഘടിപ്പിച്ചു

Tuesday 31 January 2023 12:03 AM IST

പാലക്കാട്: വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് തീം ഷോ സംഘടിപ്പിച്ചു. പാലക്കാട് എൻട്രി ഹോമിലെ കുട്ടികളുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ വളപ്പിലാണ് പരിപാടി സംഘടിപ്പിച്ചത്. പെൺകുട്ടികൾ നേരിടുന്ന അതിക്രമങ്ങൾ, പ്രശ്നങ്ങൾ, അത് എങ്ങനെ നേരിടണം തുടങ്ങിയ വിഷയങ്ങൾ ഉൾകൊള്ളിച്ചായിരുന്നു തീം ഷോ അവതരിപ്പിച്ചത്. പത്തോളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. ജില്ലാ വനിത ശിശുവികസന ഓഫീസർ ടിജു റേച്ചൽ തോമസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എസ്. ശുഭ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഫോട്ടോ: വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ അവതരിപ്പിച്ച തീം ഷോ.