ഹൈവേ മാർച്ച് സംഘടിപ്പിച്ചു
Tuesday 31 January 2023 12:10 AM IST
വടകര: പുതുപ്പണം ഭാഗത്ത് ദേശീയപാത വികസനത്തിന്റെ ഭാഗമായുണ്ടാകുന്ന യാത്രാപ്രശ്നം പരിഹരിക്കാൻ അണ്ടർ പാസോ, ഫ്ലൈ ഓവറോ വേണമെന്നാവശ്യപ്പെട്ട് പുതുപ്പണം മേഖല എൻ.എച്ച് സമരസമിതി കോട്ടക്കടവ് മുതൽ പാലിയാട്ട് നട വരെ ഹൈവേ മാർച്ച് സംഘടിപ്പിച്ചു . പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ മാർച്ച് ഉദ്ഘാടനം ചെയ്തു. വി.കെ അസീസ് അദ്ധ്യക്ഷനായിരുന്നു. വിവിധ രാഷ്ട്രീയ പ്രതിനിധികളായ സഹീർ, എം പി കരീം, ഗണേഷ് അരക്കിലാട്, എ.പി ഷാജിത്, സി.പി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു, നല്ലടത് രാഘവൻ സ്വാഗതം പറഞ്ഞു. ഇ.കെ വത്സരാജ്, രജനി.പി, പി.ഫൗസിയ, സിന്ധു പി കെ, റെജീന ടി, ഗീത.കെ, സജീർ, പി കെ കൃഷ്ണൻ, നാസർ കെ.എം എന്നിവർ നേതൃത്വം നൽകി.