ജഡ്‌ജിമാരുടെ പേരിൽ കൈക്കൂലി, അഡ്വ സൈബി ജോസിനെതിരെ തുടർ നടപടിക്കായി ഡി ജി പി നിയമോപദേശം തേടി
Monday 30 January 2023 11:13 PM IST
കൊച്ചി : ജഡ്‌ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ തുടർ നടപടി സ്വീകരിക്കുന്നതിന് സംസ്ഥാന പൊലീസ് മേധാവി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി സൈബി ജോസിനെതിരായ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പൊലീസ് മേധാവി അഡ്വക്കേറ്റ് ജനറലിന് കൈമാറി, എ.ജിയുടെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും കേസെടുക്കുക,
അതിനിടെ സൈബി ജോസിനെതിരെ ബാർ കൗൺസിൽ സ്വമേധയാ നടപടി തുടങ്ങി. പരാതികളിൽ സൈബിയുടെ വിശദീകരമം തേടി ബാർ കൗൺസിൽ നോട്ടീസയച്ചു. കേന്ദ്രനിയമ മന്ത്രാലയത്തിൽ നിന്നുള്ള കത്തിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷകനെതിരെ നടപടിയാരംഭിച്ചത്. ഒരു സംഘം അഭിഭാഷകർ സൈബി ജോസിനെതിരെ കേന്ദ്രനിയമന്ത്രാലയത്തിൽ പരാതി നൽകിയിരുന്നു. പരാതിക്കാരുടെ വിശദീകരണവും ബാർ കൗൺസിൽ കേൾക്കും.