ദ്വിദിന സിനിമാസ്വാദന ശിൽപ്പശാല നടത്തി

Tuesday 31 January 2023 12:15 AM IST
FILM

കോഴിക്കോട്: ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം, ചലച്ചിത്ര അക്കാഡ‌മി,വിദ്യാരംഗം കലാ സാഹിത്യ വേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോർപ്പറേഷൻ സാംസ്‌കാരിക നിലയത്തിൽ സംഘടിപ്പിച്ച ഓറ 2023 ദ്വിദിന സിനിമാസ്വാദന ശിൽപ്പശാല മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ധനേഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫീസർ സജീഷ് നാരായണൻ ആമുഖ പ്രഭാഷണം നടത്തി. ചലച്ചിത്ര അക്കാഡമി കോർഡിനേറ്റർ സി നവീന പദ്ധതി വിശദീകരിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ യു.കെ.അബ്ദു നാസർ ,വിദ്യാരംഗം ജില്ലാ കോർഡിനേറ്റർ ബിജു കാവിൽ എന്നിവർ പ്രസംഗിച്ചു. ജി.പി.രാമചന്ദ്രൻ, ഡോ കെ.എസ് വാസുദേവൻ, ഷിബു മൂത്താട്ട്, എ.മുഹമ്മദ്, ഡോ.സലിമുദ്ദീൻ, മധു ജനാർദ്ദനൻ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. അവധിക്കാലത്ത് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും സിനിമാശിൽപ്പശാലകൾ, പ്രദർശനം, നിർമ്മാണം, ചർച്ച എന്നിവ സംഘടിപ്പിക്കും.

Advertisement
Advertisement