മിൽമ ഓൺ വീൽസ് ഉദ്ഘാടനം ഇന്ന്

Tuesday 31 January 2023 12:17 AM IST

കൊച്ചി: മിൽമ എറണാകുളം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ കെ.എസ്.ആർ.ടി.സിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന മിൽമ ഓൺ വീൽസ് പദ്ധതിക്ക് ഇന്ന് തുടക്കം. രാവിലെ പത്തിന് എറണാകുളം ബോട്ടുജെട്ടിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.

മേയർ എം. അനിൽകുമാർ അദ്ധ്യക്ഷനാകും. കളക്ടർ ഡോ. രേണുരാജ് ആദ്യ വില്പന നടത്തും. ടി.ജെ. വിനോദ് എം.എൽ.എ, ഡിവിഷൻ കൗൺസിലർ പദ്മജ എസ്. മേനോൻ, എറണാകുളം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ ചെയർമാൻ എം.ടി. ജയൻ തുടങ്ങിയവർ പങ്കെടുക്കും.

Advertisement
Advertisement