ചന്ദനപ്പള്ളി ബൈബിൾ കൺവെൻഷൻ

Tuesday 31 January 2023 12:30 AM IST

ചന്ദനപ്പള്ളി : ചന്ദനപ്പള്ളി സെന്റ് ജോർജ് തീർത്ഥാടന കത്തോലിക്കാ ദേവാലയത്തിൽ ബൈബിൾ കൺവെൻഷനും മൂന്നു നോമ്പാചരണവും പത്തനംതിട്ട രൂപതാദ്ധ്യക്ഷൻ ഡോ.സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ബ്രദർ സന്തോഷ് കരുമാത്രയും സംഘവും നേതൃത്വം നൽകി. ഞായറാഴ്ച കുർബാനയ്ക്ക് ഫാ.ഗ്രിഗോറിയോസ് കോയിക്കലേത്ത്, ഫാ.ജോൺ കുറ്റിയിൽ, ഫാ.സജി മാടമണ്ണിൽ എന്നിവർ കാർമ്മികത്വം നല്കി. വചന പ്രഘോഷണത്തിന് ബ്രദർ സന്തോഷ് കരുമാത്ര നേത്യത്വം നല്കി. ഇന്ന് കുർബാനയ്ക്ക് സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത നേതൃത്വം നല്കും.