ദ്വിദിന പഠന ക്യാമ്പ്

Tuesday 31 January 2023 12:36 AM IST

അടൂർ: കെ.എസ്.എഫ്.ഇ ഓഫീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന ദ്വിദിന പഠന ക്യാമ്പ് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. 'ആഗോളവൽക്കരണത്തിൽ മൂന്നു ദശാബ്ദങ്ങൾ ' എന്ന വിഷയത്തിൽ പി.ബി.ഹർഷകുമാർ ക്ളാസ് നയിച്ചു. കെ.എസ്.എഫ്.ഇ യൂണിയൻ ജില്ലാ പ്രസിഡന്റ് ബിജി എസ്.ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രാധാകൃഷ്ണൻ വി.കെ, സംസ്ഥാന ജനറൽ സെക്രട്ടറി എസ്.അരുൺ ബോസ്, ടി.കെ പ്രകാശ്, സംസ്ഥാന കമ്മിറ്റിയംഗം കെ.ആർ.രഞ്ജിനി, ജില്ലാ കമ്മിറ്റി അംഗം കെ.മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement