മഹാദേവ ക്ഷേത്രത്തിൽ ചുറ്റുവിളക്ക് സമർപ്പണ പദ്ധതി

Tuesday 31 January 2023 12:45 AM IST
ചെങ്ങന്നൂർ മഹദേവ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് സമർപ്പണ പദ്ധതി ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ നിർവഹിക്കുന്നു

ചെങ്ങന്നൂർ : ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് സമർപ്പണ പദ്ധതി ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ നിർവഹിച്ചു. ആദ്യസംഭാവന ചിന്മയ വിദ്യാലയം മനേജർ സി.അശോകനിൽ നിന്ന് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി പ്രസിഡന്റ് എസ്.വി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ചീഫ് എൻജിനീയർ ആർ.അജിത്ത് കുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, കെ.കെ.വിനോദ് കുമാർ, ഷൈജു വെളിയത്ത്, ടി.കെ.മന്മഥൻ നായർ, കെ.ഷിബുരാജൻ, അജി ആർ.നായർ, വൈശാഖ്, രതീഷ്, ദിലീപ് ഉത്രം എന്നിവർ പ്രസംഗിച്ചു.