എ.ഐ.വൈ.എഫ് മണ്ഡലം ക്യാമ്പ്
Tuesday 31 January 2023 12:53 AM IST
പന്തളം : എ.ഐ.വൈ.എഫ് മണ്ഡലം ക്യാമ്പ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ.ആർ.ജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രദീപ് കുരമ്പാല അദ്ധ്യക്ഷനായിരുന്നു. സംഘടനയും നാൾവഴികളും എന്ന വിഷയത്തിൽ ജില്ലാ സെക്രട്ടറി എസ്.അഖിലും ഭരണഘടനയിലൂടെ എന്ന വിഷയത്തിൽ ശ്രീനാദേവിയും പഠന ക്ലാസ് നയിച്ചു. മണ്ഡലം ജോയിന്റ് സെക്രട്ടറി രതീഷ്‌കുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി ജി.ബൈജു, മണ്ഡലം കമ്മിറ്റി അംഗങ്ങളായ വി.എം.മധു ,എസ്.സുദർശനൻ, ശ്രീജു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ശ്രീനാദേവി (പ്രസിഡന്റ്), പ്രദീപ് കുരമ്പാല (സെക്രട്ടറി), രതീഷ്‌കുമാർ.ആർ, ഉമേഷ്.വി.ആർ (ജോയിന്റ് സെക്രട്ടറിമാർ), ശ്രീജിൻ.കെ.എസ്, ആശിഷ് അനിയൻ (വൈസ് പ്രസിഡന്റുമാർ) എന്നിവരെ തിരഞ്ഞെടുത്തു.