ആനക്കൂട്ടം സ്ഥിരമായെത്തുന്ന ഭീതിയിൽ ജനം; പെരുവന്താനത്ത് യുഡിഎഫ് ഹർത്താൽ

Tuesday 31 January 2023 12:00 AM IST

ഇടുക്കി: നിരന്തരമായ വന്യമൃഗ ശല്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാർ നടപടികളുണ്ടാകുന്നില്ലെന്ന് ആരോപിച്ച് പെരുവന്താനം പഞ്ചായത്തിൽ ഹർത്താൽ ആചരിക്കും. ചൊവ്വാഴ്‌ച രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്.

പഞ്ചായത്തിലെ തെക്കേമല, വാകമല, പാലൂർക്കാവ്,കാനംമല, മൂഴിക്കൽ എന്നിവിടങ്ങളിൽ രൂക്ഷമായ വന്യമൃഗ ശല്യമുണ്ട്. ടിആർ ആന്റ് ആർ എസ്‌റ്റേറ്റിൽ ആനശല്യം പതിവാണ്. നേരത്തെ ഇടുക്കിയിൽ വന്യമൃഗ ശല്യം രൂക്ഷമായതിനെതിരെ സിപിഎം ഫോറസ്‌റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധത്തിൽ കഴിഞ്ഞദിവസം വനംവകുപ്പിനെതിരെ ജില്ലാ സെക്രട്ടറി സി.വി വർഗീസ് രൂക്ഷമായ വിമ‌‌ർശനം ഉന്നയിച്ചിരുന്നു.