തിരൂരങ്ങാടി മിനി സിവിൽ സ്റ്റേഷൻ ശൗചാലയത്തിന് പൂട്ടിട്ട് ഉദ്യോഗസ്ഥർ

Tuesday 31 January 2023 12:08 AM IST

തിരൂരങ്ങാടി: ചെമ്മാട് മിനി സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിലെ ശൗചാലയത്തിന് പൂട്ടിട്ട് ഉദ്യോഗസ്ഥർ. മൂന്നാം നിലയിലുള്ള എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഓഫീസിന്റെയും ലേബർ ഓഫീസിന്റെയും അടുത്തുള്ള ശൗചാലയത്തിനാണ് ഉദ്യോഗസ്ഥർ പൂട്ടിട്ടത്. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് പേരാണ് വിവിധ ആവശ്യങ്ങൾക്കായി ഈ ഓഫീസുകളിൽ എത്തുന്നത്. മാസങ്ങളായി ഉദ്യോഗസ്ഥർ തന്നെ ഇത് പൂട്ടിയിട്ട് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാതെ അവരുടെ ആവശ്യത്തിന് മാത്രമാണ് ഉപയോഗിച്ചിരുന്നത്.

ഒരു മാസം മുൻപ് പരാതി പറഞ്ഞതിനെ തുടർന്ന് താത്കാലികമായി തുറന്നു കൊടുത്തെങ്കിലും വീണ്ടും അടച്ചുപൂട്ടുകയായിരുന്നു. വീണ്ടും തുറന്നെങ്കിലും ഏതാനും ദിവസം മാത്രമേ നാട്ടുകാർക്ക് ഉപയോഗിക്കാൻ കഴിഞ്ഞുള്ളൂ.

പുതിയ ബസ്റ്റാൻഡിൽ മാത്രമാണ് ചെമ്മാട് ടൗണിൽ ഇപ്പോൾ ശൗചാലയമുള്ളത് .ദൂരെ നിന്നെത്തുന്നവർക്ക് ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

Advertisement
Advertisement