അസോ. പ്രൊഫസർ നിയമനം: പ്രിയയുടെ അപ്പീൽ മാറ്റി

Tuesday 31 January 2023 1:23 AM IST

കൊച്ചി: കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് തനിക്ക് മതിയായ യോഗ്യതയില്ലെന്ന സിംഗിൾബെഞ്ചിന്റെ വിധിക്കെതിരെ പ്രിയ വർഗീസ് നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് ഫെബ്രുവരി ഒമ്പതിനു പരിഗണിക്കാൻ മാറ്റി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയായ പ്രിയ റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തെത്തിയതിനെതിരെ ലിസ്റ്റിലെ രണ്ടാം റാങ്കുകാരൻ ചങ്ങനാശേരി എസ്.ബി. കോളേജ് മലയാളം വകുപ്പു മേധാവി ജോസഫ് സ്കറിയ നൽകിയ ഹർജിയിലാണ് പ്രിയക്ക് വേണ്ടത്ര അദ്ധ്യാപന പരിചയമില്ലെന്ന് സിംഗിൾബെഞ്ച് വിധിയെഴുതിയത്. പ്രിയയുടെ അപ്പീൽ ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്.