ഇടവേള ബാബുവിനെതിരെ അസഭ്യ വീഡിയോ: രണ്ട് പേർ പിടിയിൽ
Tuesday 31 January 2023 1:59 AM IST
തൃക്കാക്കര: നടനും അമ്മ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പ്രചരിപ്പിച്ച രണ്ടു പേരെ കൊച്ചി സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. തിരുവനന്തപുരം സ്വദേശികളായ കൃഷ്ണപ്രസാദ് (59), വിവേക് കോവളം (30) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് നാല് മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തു. വിനീത് ശ്രീനിവാസൻ ചിത്രം മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിനെ വിമർശിച്ച് ഇടവേള ബാബു നടത്തിയ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധമുയർന്നിരുന്നു. നാല് ദിവസം മുമ്പാണ് ഇവർ വീഡിയോ ഇറക്കിയത്. ഇതിനെതിരേ ഇടവേള ബാബു സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.